Connect with us

Kerala

പെണ്‍കുട്ടിയെ പ്രതി മുന്‍പും പീഡിപ്പിച്ചു; മാതാവിന്റെ അനുവാദത്തോടെയെന്ന് പോലീസ്

Published

|

Last Updated

മലപ്പുറം: എടപ്പാളിലെ സിനിമാ തിയേറ്ററില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതി മൊയ്തീന്‍ കിട്ടി നേരത്തെയും പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കുട്ടിയും മാതാവും താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ വച്ചായിരുന്നു പീഡനമെന്നും മാതാവിന്റെ അറിവോടെയായിരുന്നു ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസില്‍ അറസ്റ്റിലായ പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയെ (58) യും പെണ്‍കുട്ടിയുടെ മാതാവിനെയും മഞ്ചേരി പോസ്‌കോ കോടതി ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. ഇന്നലെ ഉച്ചയോടെയാണ് കുട്ടിയുടെ മാതാവിനെ പ്രേരണാകുറ്റത്തിന് കേസില്‍ പ്രതി ചേര്‍ത്തത്. വൈകീട്ട് നാലോടെ അറസ്റ്റ് രേഖപ്പെടുത്തി എട്ട് മണിയോടെയാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്.

കേസില്‍ തുടരന്വേഷണത്തിന് വേണ്ടി റിമാന്‍ഡില്‍ കഴിയുന്ന രണ്ട് പേരെയും കസ്റ്റഡിയില്‍ വിട്ട് കിട്ടാനായി ഇന്ന് മജിസ്‌ട്രേറ്റ് മുമ്പാകെ അപേക്ഷ സമര്‍പ്പിക്കും.

---- facebook comment plugin here -----

Latest