കര്‍ണാടക വോട്ടെടുപ്പ് കഴിഞ്ഞു; പിന്നാലെ ഇന്ധന വില കൂട്ടി

Posted on: May 14, 2018 9:39 am | Last updated: May 14, 2018 at 11:15 am

കൊച്ചി: കര്‍ണാടക നിയമസഭാ വോട്ടെടുപ്പ് കഴിഞ്ഞതിത് പിന്നാലെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കൂട്ടി. 19 ദിവസത്തെ ഇടവേളക്ക ്ശേഷമാണ് വില കൂടുന്നത്. ഡല്‍ഹിയില്‍  കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 17 പൈസ കൂടി 77.52 രൂപയും ഡീസല്‍ ലിറ്ററിന് 23 പൈസ കൂടി 70.56 രൂപയുമായി. പ്രത്യേക അറിയിപ്പൊന്നും കൂടാതെ പ്രതിദിന വിലവര്‍ധന കഴിഞ്ഞമാസം 24 ന് നിര്‍ത്തിവച്ചിരുന്നു.

കര്‍ണാടക തിരഞ്ഞെടുപ്പില്‍ ജനവികാരം എതിരാകാതിരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇന്ധനവില വര്‍ധനവ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് പ്രചാരണ ആയുധമാക്കിയിരുന്നു. ഇന്ധന വിലവര്‍ധനക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സൈക്കിളിലും കാളവണ്ടിയിലും സഞ്ചരിച്ച് നടത്തിയ റോഡ് ഷോ വലിയ ചര്‍ച്ചയായി.