ദുബൈ ഔട് ലെറ്റ് മാളിന് സമീപം 11 കാറുകള്‍ കത്തി നശിച്ചു

Posted on: May 13, 2018 9:58 pm | Last updated: May 13, 2018 at 9:58 pm
ഔട്‌ലെറ്റ് മാളിന് സമീപം കാറുകള്‍ക്ക് തീ പിടിച്ചപ്പോള്‍

ദുബൈ: ദുബൈ ഔട്‌ലെറ്റ് മാളിന് സമീപം നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു. ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് തീ പിടുത്തം. കുറഞ്ഞത് 11കാറുകള്‍ നശിച്ചതായി ദുബൈ സിവില്‍ ഡിഫന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. ഇതില്‍ ആഢംബര കാറുകളും ഉള്‍പെടും. ആളപായം ഉണ്ടായിട്ടില്ലെന്നും സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി.

തീ പിടുത്ത കാരണം അന്വേഷിച്ചു വരുന്നു. പരിസരത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. അല്‍ ലൈസാലി ഫയര്‍ സ്റ്റേഷനില്‍ നിന്നാണ് അഗ്നി ശമന യൂണിറ്റ് എത്തിയത്. അര മണിക്കൂര്‍ കൊണ്ട് തീ നിയന്ത്രണ വിധേയമാക്കി. മാളില്‍ എത്തിയവരുടെ വാഹനങ്ങളാണ് നശിച്ചവയില്‍ ഏറെയും.