ജറൂസലം: കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗാസയില്‍ പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ കരീം ശാലോം അതിര്‍ത്തി ഇസ്‌റാഈല്‍ അടച്ചു. ഗാസാ മുനമ്പില്‍ നിന്ന് പുറത്തേക്കുള്ള അതിര്‍ത്തി വഴികളിലൊന്നാണ് ഇത്. ഈ വഴിയോട് ചേര്‍ന്ന് കഴിഞ്ഞ ദിവസം പ്രക്ഷോഭം അക്രമാസക്തമായിരുന്നു.
പ്രക്ഷോഭകാരികള്‍ ടവരുത്തിയ കേട്പാടുകള്‍ തീര്‍ത്ത ശേഷമേ ക്രോസിംഗ് തുറക്കുകയുള്ളൂവെന്ന് ഇസ്‌റാഈല്‍ സൈനിക വക്താവ് പറഞ്ഞു. കാര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണ്. നില മെച്ചപ്പെട്ടില്ലെങ്കില്‍ അതിര്‍ത്തി അനിശ്ചിതമായി അടയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗാസക്കകത്തേക്കും പുറത്തേക്കും വസ്തുക്കള്‍ കൊണ്ടുപോകാന്‍ കരീം ശാലോം ടെര്‍മിനലാണ് ഉപയോഗിച്ചു വരുന്നത്.