Connect with us

Gulf

560 തടവുകാരുടെ മോചനത്തിന് വഴിയൊരുക്കിയ ഇന്ത്യന്‍ വ്യവസായിയെ അബുദാബി പോലീസ് ആദരിച്ചു

Published

|

Last Updated

ഫൗറോസ് ഗുലാം ഹുസൈന് “നമ്മളെല്ലാം പോലീസ്” മെമ്പര്‍ഷിപ്പ് നല്‍കുന്നു

അബുദാബി: കഴിഞ്ഞ റമസാനില്‍ സാമ്പത്തിക സഹായം നല്‍കി ഇന്ത്യക്കാരായ തടവുകാരെ മോചിപ്പിച്ച ഇന്ത്യന്‍ വ്യവസായി ഫൗറോസ് ഗുലാം ഹുസൈനെ അബുദാബി പോലീസ് നമ്മളെല്ലാം പോലീസ് മെമ്പര്‍ഷിപ്പ് നല്‍കി ആദരിച്ചു. കഴിഞ്ഞ വര്‍ഷം റമസാനിലാണ് ഇദ്ദേഹത്തിന്റെ സാമ്പത്തിക സഹായത്തോടെ 560 തടവുകാര്‍ ജയില്‍ മോചിതനായത്. അബുദാബി പോലീസ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ അല്‍ റുമൈതി മെമ്പര്‍ഷിപ്പ് കൈമാറി.

ഫൗറോസ് ഗുലാം ഹുസൈന്റെ സേവനത്തിനുള്ള അംഗീകാരമാണ് ഇതെന്ന് റുമൈതി പറഞ്ഞു. വിശുദ്ധ മാസം പ്രമാണിച് തടവുകാരുടെ കടങ്ങള്‍, നാട്ടിലേക്കുള്ള ടിക്കറ്റുകള്‍ എന്നിവ തിരിച്ചടക്കാനുള്ള ഫൗറോസ് ഗുലാം ഹുസൈന്റെ ആഗ്രഹം സര്‍ക്കാര്‍ അനുവദിക്കുകയായിരുന്നു. സമൂഹത്തില്‍ ഗുലാം ഹുസൈന്റെ സേവനത്തെ അംഗീകരിക്കുന്നതായും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആറര ലക്ഷം ദിര്‍ഹമാണ് ഗുലാം ഹുസൈന്‍ ആഭ്യന്തര മന്ത്രാലയത്തിലെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കിയത്. അജ്മാനിലെ ജയില്‍ തടവ് ശിക്ഷ അനുഭവിച്ച 300 തടവുകാര്‍ക്കും, മറ്റ് ജയിലുകളില്‍ നിന്നുള്ള 260 തടവുകാര്‍ക്കും സാമ്പത്തിക സഹായം പ്രയോജനപ്പെട്ടു.

Latest