മഹാരാഷ്ട്ര തീവ്രവാദി വിരുദ്ധ സേനയുടെ മുന്‍ തലവന്‍ ഹിമാന്‍ഷു സ്വയം വെടിവെച്ച് മരിച്ചു

Posted on: May 11, 2018 3:18 pm | Last updated: May 11, 2018 at 7:23 pm

മുംബൈ: മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയുടെ മുന്‍ തലവന്‍ ഹിമാന്‍ഷു റോയ് സ്വയം വെടിയുതിര്‍ത്തു മരിച്ചു. ആത്മഹത്യയുടെ കാരണം അറിവായിട്ടില്ല. മൃതദേഹം മുംബൈയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

2013ലെ ഐപിഎല്‍ വാതുവെപ്പ് കേസിന്റെ അന്വേഷണ ചുമതല ഇദ്ദേഹത്തിനായിരുന്നു.കുറച്ച്
കാലമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു.