പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാളില്‍

Posted on: May 11, 2018 10:25 am | Last updated: May 11, 2018 at 11:04 am

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാളിലെത്തി. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. നേപ്പാള്‍ പ്രധനമന്ത്രി കെപി ശര്‍മ ഒലി, പ്രസിഡന്റ് ബിദ്യ ദേവി ബാന്ദാരി, വൈസ് പ്രസിഡന്റ് നന്ദ ബഹാദൂര്‍ പുന്‍ എന്നിവരുമായും പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായും മോദി ചര്‍ച്ച നടത്തും.

ഇന്ത്യയുടെ സഹായത്തോടെ നിര്‍മിക്കുന്ന 900മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതിക്ക് ഇരു പ്രധാനമന്ത്രിമാരും ചേര്‍ന്ന് തറക്കല്ലിടും. പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ മൂന്നാം നേപ്പാള്‍ സന്ദര്‍ശനമാണിത്. 2014 ല്‍ സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനായിരുന്നു ആദ്യ സന്ദര്‍ശനം.