വിവരാവകാശ കമ്മീഷന്‍ നിയമനം: സിപിഎം നേതാവിന്റേ പേര് ഗവര്‍ണര്‍ വെട്ടി

Posted on: May 10, 2018 3:08 pm | Last updated: May 10, 2018 at 10:28 pm

തിരുവനന്തപുരം: വിവരാവകാശ കമ്മീഷന്‍ അംഗങ്ങളായി സര്‍ക്കാര്‍ നിര്‍ദേശിച്ച പട്ടികയില്‍നിന്ന് സിപിഎം നേതാവിന്റെ പേര് ഗവര്‍ണര്‍ ഒഴിവാക്കി. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം അഡ്വ. എ.എ. റശീദിനെയാണ് ഒഴിവാക്കിയത്. സര്‍വകലാശാല അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ പോലീസ് റിപ്പോര്‍ട്ട് അനുകൂലമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റശീദിനെ ഒഴിവാക്കിയത്.

വിവരാവകാശ കമ്മീഷനില്‍ ചെയര്‍മാര്‍ വില്‍സണ്‍ എം. പോള്‍ മാത്രമാണ് ഇപ്പോഴുള്ളത്. ഇതേതുടര്‍ന്നാണ് അഞ്ചംഗങ്ങളുടെ പട്ടിക സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചത്. ഈ പട്ടികയില്‍നിന്നാണ് റഷീദിനെ ഒഴിവാക്കിയത്. അതേസമയം, റശീദിനെ ഒഴിവാക്കിയെങ്കിലും സര്‍ക്കാര്‍ നിര്‍ദേശിച്ച മറ്റ് മുഴുവന്‍ പേരുടേയും നിയമനം ഗവര്‍ണര്‍ അംഗീകരിച്ചു. ക.വി. സുധാകരന്‍. പി.ആര്‍. ശ്രീലത, സോമനാഥപിള്ള, കെ.എല്‍. വിവേകാനന്ദന്‍ എന്നിവരുടെ പേരുകളാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.