ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം പ്രഖ്യാപിച്ചു; 83.75% വിജയം

Posted on: May 10, 2018 11:14 am | Last updated: May 10, 2018 at 3:21 pm

തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 83.75 ശതമാനമാണ് വിജയം. 3,09,065 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂരിലാണ്. 86.7 ശതമാനം. ഏറ്റവും കുറവ് വിജയം പത്തനംതിട്ട ജില്ലയിലാണ്. 77.16 ശതമാനം.

79 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. 14,735 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടി. മലപ്പുറമാണ് ഏറ്റവും കൂടുതല്‍ എപ്ലസുകള്‍ ലഭിച്ച ജില്ല. 1935 പേര്‍ക്കാണ് മലപ്പുറം ജില്ലയില്‍ എപ്ലസ് ലഭിച്ചത്.

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 90.24 ശതമാനമാണ് വിജയം. 69 പേര്‍ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടി. ഏറ്റവും കൂടുതല്‍ വിജയ ശതമാനം തൃശൂര്‍ ജില്ലയിലാണ്. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് വിജയശതമാനം. സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് ഈ മാസം 16 വരെ അപേക്ഷിക്കാം. ജൂണ്‍ അഞ്ച് മുതല്‍ 12 വരെയാണ് പരീക്ഷകള്‍. പ്രാക്ടിക്കല്‍ പരീക്ഷകള്‍ മേയ് 28,29 തീയതികളില്‍ നടക്കും. പുനര്‍മൂല്യ നിര്‍ണയത്തിന് മേയ് 15 വരെ അപേക്ഷിക്കാം.

ഔദ്യോഗിക ഫലം https://kerala.gov.inhttps://keralaresults.nic.inhttps://dhsekerala.gov.inhttps://results.itschool.gov.inhttps://cdit.orghttps://examresults.kerala.gov.inhttps://prd.kerala.gov.inhttps://results.nic.inhttps://educationkerala.gov.in എന്നീ വെബ്‌സൈറ്റുകളിലും പി ആര്‍ ഡി ലൈവ്, സഫലം 2018, ഐ എക്‌സാംസ് എന്നീ മൊബൈല്‍ ആപ്പുകളിലും ലഭ്യമാകും.