Connect with us

Kerala

ദ്രവീകരിച്ച നൈട്രജന്‍ ചേര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ നിരോധിച്ചു

Published

|

Last Updated

തിരുവനന്തപുരം: ദ്രവീകരിച്ച നൈട്രജന്‍ ചേര്‍ത്തുണ്ടാക്കുന്ന ഐസ്‌ക്രീമും ശീതള പാനിയങ്ങളും ഭക്ഷ്യവസ്തുക്കളും സംസ്ഥാനത്ത് നിരോധിച്ചു. ഇത്തരം ഭക്ഷ്യവസ്തുക്കളും ഐസ്‌ക്രീമും സംസ്ഥാനത്ത് വ്യാപകമായി വിറ്റഴിക്കപ്പെടുന്നുണ്ടെന്നും ഇതിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ എം ജി രാജമാണിക്യം അറിയിച്ചു.

ഗുരുതരമായ ആരോഗ്യപ്രശ്‌നമുണ്ടാക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരം ഉത്പന്നങ്ങളുടെ വില്‍പ്പനയും ഉപയോഗവും നിരോധിച്ചത്. ഇവ ഉപയോഗിക്കുമ്പോള്‍ വായില്‍ നിന്ന് ക്രമാതീതമായ പുകയും തണുപ്പും അനുഭവപ്പെടുമെന്നും ഇത് കുട്ടികളെയും യുവാക്കളെയും ഇത്തരം ഉത്പന്നങ്ങളിലേക്ക് ആകൃഷ്ടരാക്കുമെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും കമ്മീഷണര്‍ അറിയിച്ചു. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കും.