റിയാദിനെ ലക്ഷ്യമിട്ട നാല് ബാലസ്റ്റിക് മിസൈലുകള്‍ തകര്‍ത്തതായി സഊദി സൈന്യം

Posted on: May 9, 2018 2:52 pm | Last updated: May 18, 2018 at 9:15 pm

റിയാദ്: സഊദി തലസ്ഥാനമായ റിയാദിനെ ലക്ഷ്യം വെച്ച് വന്ന നാല് ബാലസ്റ്റിക് മിസൈലുകള്‍ തകര്‍ത്തിട്ടതായി സഊദി സൈന്യം.യമനിലെ വിമതര്‍ നടത്തുന്ന ആക്രമണ പരമ്പരകളില്‍ ഏറ്റവും അവസാനത്തേതാണിതെന്നും സൈന്യം പറഞ്ഞു. യമനിലെ വിമതരായ ഹൂത്തികള്‍ നിരവധി തവണ റിയാദിനെ ലക്ഷ്യമിട്ട് മിസൈല്‍ തൊടുത്തിട്ടുണ്ട്.

യമന്‍ സര്‍ക്കാറുമായി ചേര്‍ന്ന് മൂന്ന് വര്‍ഷം ഹൂത്തി വിമതര്‍ക്കെതിരെ സഊദി സൈന്യം പോരാടിയിട്ടുണ്ട്. മിസൈല്‍ ആക്രമണത്തിനെ് പിന്നില്‍ ഇറാനാണെന്ന് മുമ്പ് സഊദി ആരോപിച്ചിരുന്നു. ഹൂത്തി വിമതര്‍ക്ക് പിന്തുണ നല്‍കുന്നതും ആയുധങ്ങള്‍ നല്‍കുന്നതും ഇറാനാണെന്നാണ് സഊദി വിശ്വിസിക്കുന്നത്.