കാബൂളില്‍ ചാവേര്‍ ആക്രമണം, വെടിവെപ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടു

Posted on: May 9, 2018 2:45 pm | Last updated: May 9, 2018 at 5:53 pm

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ സ്‌ഫോടനപരമ്പരയിലും വെടിവെപ്പിലും നിരവധി പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറേപ്പേര്‍ക്ക് പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു. കാബൂളിലെ പോലീസ് സ്‌റ്റേഷനുകളുടെ സമീപത്താണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്.

ഡെസ്‌തേബാര്‍ഷേയിലായിരുന്നു ആദ്യ സ്‌ഫോടനം. പോലീസ് സ്‌റ്റേഷന്റെ പ്രവേശന കവാടത്തിനടുത്ത് ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഷഹര്‍ ഇ നവിലും സ്‌ഫോടനമുണ്ടായി. ചിലയിടങ്ങളില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

കഴിഞ്ഞയാഴ്ച കാബൂളിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ എഎഫ്പിയുടെ ചീഫ് ഫോട്ടോഗ്രാഫര്‍ അടങ്ങുന്ന മാധ്യമപ്രവര്‍ത്തകര്‍ അടക്കം 26 പേര്‍ കൊല്ലപ്പെട്ടിരുന്നു.