കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ 307 പേര്‍ക്ക് കൂടി ഹജ്ജിന്അവസരം. വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവ് വന്ന സീറ്റുകള്‍ വിഹിതം വെച്ചതില്‍ നിന്നാണ് കേരളത്തിന് ഇത്രയും സീറ്റ് കൂടി ലഭ്യമായത്. വെയിറ്റിംഗ് ലിസ്റ്റില്‍ 1368 മുതല്‍ 1674 വരെയുള്ളവര്‍ക്കാണ് ഇപ്പോള്‍ പുതുതായി അവസരം ലഭിച്ചത്.
പുതുതായി അവസരം ലഭിച്ച ഹാജിമാര്‍ മുഴുവന്‍ തുകയും അടച്ചതിന്റെ പേ ഇന്‍ സ്ലിപ്, ഒറിജിനല്‍ പാസ്‌പോര്‍ട്ട്, ഒരു കോപ്പി ഫോട്ടോ, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഈ മാസം 12നകം സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ എത്തിച്ചിരിക്കണം. ഗ്രീന്‍ കാറ്റഗറി ആവശ്യമുള്ള ഹാജിമാര്‍ 2,56,350 രൂപയും അസീസിയ കാറ്റഗറി ആവശ്യമുള്ളവര്‍ 2, 22, 200യുമാണ് അടക്കേണ്ടത്. രണ്ടര വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് 11,600 രൂപയും ബലിമൃഗത്തിന് കൂപ്പണ്‍ ആവശ്യമുള്ളവര്‍ 8000 രൂപയും അധികം അടക്കേണ്ടതുണ്ട്.