ഉന്നാവോ പീഡനം: പ്രതിയായ ബിജെപി എംഎല്‍എയെ സിതാപൂര്‍ ജയിലിലേക്ക് മാറ്റി

Posted on: May 8, 2018 12:36 pm | Last updated: May 8, 2018 at 12:36 pm

ഉന്നാവോ: ഉന്നാവോ പീഡനക്കേസിലെ മുഖ്യപ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കറിനെ ഉന്നാവോ ജയിലില്‍ നിന്ന് സിതാപുര്‍ ജയിലിലേക്ക് മാറ്റി. ഇയാളെ ജയില്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.

സെങ്കറിന് നല്‍കിവന്നിരുന്ന വൈ കാറ്റഗറി സുരക്ഷ നേരത്തെ, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്, പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിന്റെ കസ്റ്റഡി മരണം എന്നിവയുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് ഉന്നാവോ ജില്ലയിലെ ബന്‍ഗാര്‍മോ എംഎല്‍എയായ സെങ്കറിനെതിരെ സി ബി ഐ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.