Connect with us

International

ജറൂസലമില്‍ 'യു എസ് എംബസി' ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തുടങ്ങി

Published

|

Last Updated

ജറൂസലമിലെ റോഡുകളില്‍ യു എസ് എംബസി എന്നെഴുതിയ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന തൊഴിലാളികള്‍

ജറൂസലം: ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചതിന് പിന്നാലെ ജറൂസലമിലെ റോഡുകളില്‍ യു എസ് എംബസി എന്നെഴുതിയ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ആരംഭിച്ചു. ഇംഗ്ലീഷിലും ഹീബ്രുവിലും അറബികിലും യു എസ് എംബസി എന്നെഴുതിയ ബോര്‍ഡുകള്‍ തെക്കന്‍ ജറൂസലമിലെ വിവിധ റോഡുകളില്‍ ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു. തെക്കന്‍ ജറൂസലമിലെ യു എസ് കോണ്‍സുലേറ്റ് കെട്ടിടം യു എസ് എംബസിയായി പരിവര്‍ത്തിപ്പിക്കാനാണ് അമേരിക്ക ആലോചിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം ഇസ്‌റാഈല്‍ ജറൂസലമിനെ തലസ്ഥാനമാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിരുന്നു.

അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനത്തെ അറബ് രാഷ്ട്രങ്ങള്‍ ഉള്‍പ്പടെ അന്താരാഷ്ട്ര സമൂഹം ശക്തമായി എതിര്‍ത്തിരുന്നു. അടുത്തു നടന്ന അറബ് ലീഗ് ഉച്ചകോടിയില്‍ ഈ നടപടിയെ നിശ്ഫലമെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

Latest