കണ്ണടകൾക്ക്  ഇനി  സ്മാർട് ഫ്രെയ്മുകൾ

സ്മാര്‍ട്ട്‌ലൈഫ്
Posted on: May 7, 2018 5:28 pm | Last updated: May 7, 2018 at 5:47 pm
SHARE

വ്യക്തി ജീവിതമുമായി ബന്ധപ്പെട്ട എല്ലാം കൂടുതല്‍ സ്മാര്‍ട്ട് ആവുകയാണ്.നാം ഉപയോഗിക്കുന്ന കണ്ണട കൊണ്ട് മറ്റു പല ഉപയോഗങ്ങളും നടക്കുമെങ്കില്‍ അതെത്ര ഗുണകരമായിരിക്കുമെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. സ്മാര്‍ട് കണ്ണടകള്‍ (ഴീഴഴഹല)െ അത്തരം സൗകര്യങ്ങളാണു നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.
പ്രഥമ ദൃഷ്ട്യാ സാധാരണ കണ്ണട തന്നെ. എന്നാല്‍ സ്മാര്‍ട്ട് കണ്ണടകള്‍ ഒരുപാട് കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിവുള്ളവയാണ്; അതെസമയം ലളിതവുമാണ്. ശബ്ദങ്ങള്‍ വഴിയും സ്പര്‍ശനങ്ങള്‍ വഴിയും ആശയ വിനിമയം സാധ്യമാകുമെന്നതാണ് അവയുടെ പ്രത്യേകത.

ഓഡിയോ ശ്രവിക്കുക, നാവിഗേഷന്‍ ശ്രദ്ധിക്കുക എന്നിവ ഇതിന്റെ സവിശേഷ ഉപയോഗങ്ങളാണ്. കണ്ണടയുടെ ഹാന്‍ഡില്‍ തൊട്ടാല്‍ സമയം അറിയാന്‍ സാധിക്കും. ശബ്ദം മുഖേനയാണ് വിവരങ്ങള്‍ നല്‍കുന്നത്. എന്നാല്‍ ശബ്ദം ചെവിയില്‍ എത്തിക്കാന്‍ സാധാരണ ഇയര്‍ ഫോണിന്റെ രീതി അല്ല ഉപയോഗിക്കുന്നത്. മറിച്ച്, അസ്ഥികളിലൂടെ ശബ്ദ തരംഗങ്ങളെ അകത്തെ ചെവിയിലേക്ക് കടത്തിവിടുകയാണു ചെയ്യുന്നത് (ആീില രീിറൗരശേീി). അതിനാല്‍ പ്രത്യേകം ഹെഡ് ഫോണുകള്‍ ആവശ്യമില്ല. അത് മാത്രമല്ല, സ്മാര്‍ട്ട് കണ്ണട ധരിച്ച് എന്തെങ്കിലും കേള്‍ക്കുന്നുണ്ടെങ്കിലും നാം ചുറ്റുപാടുകളെക്കുറിച്ച് ബോധവാനായിരിക്കും. കൂടാതെ ബാറ്ററി ഉപയോഗം വളരെ കുറവായതിനാല്‍ ഒ രാഴ്ച വരെ ചാര്‍ജ് നിലനില്‍ക്കുന്നതാണ്. നിങ്ങളുടെ കാഴ്ചക്കുറവിനനുസരിച്ച് ആവശ്യമായ ലെന്‍സ് ഫിറ്റ് ചെയ്യാനും സാധിക്കും.

എന്നാല്‍ സാധാരണയായി വാര്‍ധക്യത്തില്‍ കണ്ണുകളെ ബാധിക്കുന്ന വെള്ളെഴുത്ത് കൊണ്ടുള്ള പ്രയാസങ്ങള്‍ക്ക് പരിഹാരമായി സ്മാര്‍ട്ട് ലെന്‍സോടു കൂടിയ കണ്ണടകളും കണ്ടെത്തിയിട്ടുണ്ട്- ഡൈനഫോക്കല്‍ കണ്ണട. കാഴ്ചയുടെ ലോകത്ത് വിപ്ലകരമായ മാറ്റത്തിന് വഴിയൊരുക്കാന്‍ സാധ്യതയുളള കണ്ടുപിടുത്തമായി ഇത് കരുതപ്പെടുന്നു. ബാറ്ററിയും ചിപ്പുമൊക്കെയായി കാഴ്ചയുടെ ലോകത്തേയ്ക്ക് പുതിയ കണ്ണടകള്‍.

നാം നോക്കുന്ന വസ്തുവിന് അനുസരിച്ചു ഫോക്കസ് മാറ്റാനുള്ള കഴിവുണ്ട് ഡൈനഫോക്കല്‍ കണ്ണടയുടെ ഏറ്റവും നൂതനമായ പ്രോഗ്രസീവ് ലെന്‍സിന്. വസ്തുക്കളെ കാണുന്നതിനോ, കമ്പ്യൂട്ടര്‍ സ്‌ക്രീനുകളില്‍ നോക്കുന്നതിനോ, അടുത്തുള്ള അക്ഷരങ്ങള്‍ വായിക്കുന്നതിനോ സാധാരണ കണ്ണട ഉപയോഗിക്കുന്നവരെ പോലെ ഗ്ലാസ് നീക്കുകയോ, തലതിരിച്ചു നോക്കുകയോ ചെയ്യേണ്ടതില്ല. ദൂരത്തെ അറിയാനുള്ള ചിപ്പിന്റേയും (റെേശമിരല ലെിശെിഴ രവശു), സ്വയം ക്രമീകരിക്കുന്ന പ്രോഗ്രസീവ് ലെന്‍സിന്റേയും സഹായത്തോടെയാണ് ഡൈനഫോക്കല്‍ കണ്ണട ഉപയോഗിക്കുന്നവര്‍ക്ക് വസ്തുക്കളെ കാണുവാന്‍ സാധിക്കുന്നത്.

2012ല്‍ ഗൂഗിള്‍ ആണ് ‘ഗ്ലാസ്’ എന്ന പേരില്‍ ആദ്യമായി സ്മാര്‍ട്ട് കണ്ണട അവതരിപ്പിച്ചത്. വലിയ കൊട്ടിഘോഷങ്ങളോടെ ആയിരുന്നു അതിന്റെ വരവ്. വിപണിയില്‍ അത് വലിയ ചലനങ്ങളുണ്ടാക്കുമെന്ന് ഏവരും കരുതി. ഗ്ലാസ്സിനു പക്ഷെ സാധാരണ ഉപഭോക്താക്കളുടെ ഇടയില്‍ വലിയ സ്വാധീനം നേടാന്‍ സാധിച്ചില്ല. ഗൂഗിള്‍ ഗ്ലാസ് ജനകീയമാവാതിരിക്കാന്‍ വിവിധ കാരണങ്ങള്‍ പറയുന്നുണ്ടെങ്കിലും ഇതിന്റെ രൂപം തന്നെയാണ് പ്രധാന കാരണം. സാധാരണ കണ്ണടയുടെ മുകളില്‍ ധരിക്കാവുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പന, ധരിക്കുമ്പോള്‍ ഇത് പെട്ടെന്ന് ആളുകളുടെ ശ്രദ്ധയില്‍പ്പെടും. അതുപോലെ തന്നെ ഇതിന്റെ ഡിസ്പ്ലേ ഉപയോഗത്തിന് പറ്റിയതല്ല എന്നും അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍ ഗൂഗിള്‍ ഗ്ലാസിനു പകരക്കാരനുമായി രംഗത്തു വരികയാണ് കമ്പ്യൂട്ടര്‍ രംഗത്തെ അതിഗായകരായ ഇന്റല്‍ (Intel). Vaunt എന്ന് പേരിട്ടിരിക്കുന്ന സ്മാര്‍ട്ട് കണ്ണടയുടെ രൂപം ഇതിനോടകം പുറത്തിറക്കിക്കഴിഞ്ഞു.

ഇന്റല്‍ വിശദീകരിക്കുന്നതനുസരിച്ച് നാം പ്രതീക്ഷിക്കുന്ന പലതും ഇല്ല എന്നതാണ് ഈ സ്മാര്‍ട്ട് കണ്ണടയുടെ പ്രത്യേകതകള്‍. ഇതില്‍ ക്യാമറ, സ്‌ക്രീന്‍, ടച്ച് പാഡ്, സ്വിച്ചുകള്‍ ഇവ ഒന്നും തന്നെ ഇതിലില്ല. നോട്ടിഫിക്കേഷന്‍സും മറ്റ് വിവരങ്ങളും ലേസര്‍ ഉപയോഗിച്ച് കണ്ണിന്റെ കൃഷ്ണമണിയിലേക്ക് പ്രൊജക്റ്റ് ചെയ്താണ് കാണിക്കുന്നത്. വളരെ ശക്തി കുറഞ്ഞ, ഒട്ടും അപകടകാരികളല്ലാത്ത ലേസര്‍ കിരണങ്ങള്‍ ആണ് ഉപയോഗിക്കുന്നതെന്നാണ് ഇന്റല്‍ അവകാശപ്പെടുന്നത്. ഇതിന്റെ രൂപം ഒരു സാധാരണ കണ്ണടയില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല, അതുകൊണ്ടുതന്നെ ഇതു ധരിച്ചിരിക്കുമ്പോള്‍ ആരും ശ്രദ്ധിക്കുകയില്ല. അത്യാവശ്യ നോട്ടിഫിക്കേഷന്‍സ് മറ്റുവിവരങ്ങളും മാത്രമായിരിക്കും കണ്ണട കാണിക്കുക. കണ്ണടയുടെ ഗ്ലാസ് നിങ്ങളുടെ ഇഷ്ടാനുസരണം പവര്‍ ഉള്ളതും ഇല്ലാത്തതും ആയി മാറ്റി ഉപയോഗിക്കാം. ഈ പ്രത്യേകതകളൊക്കെ കൊണ്ടു തന്നെ വോന്റ്റ് സാധാരണ ഉപയോക്താക്കള്‍ക്ക് ഇഷ്ടപ്പെടുമെന്നാണ് ഇന്റല്‍ വിശ്വസിക്കുന്നത്. ഇത് എപ്പോള്‍ വിപണിയിലെത്തുമെന്നു ഇന്റല്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here