ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ അന്ധ യുവതി ശബ്ദത്തിലൂടെ ഒരു പ്രതിയെ തിരിച്ചറിഞ്ഞു

Posted on: May 7, 2018 3:21 pm | Last updated: May 7, 2018 at 4:50 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ അന്ധയായ 20കാരി ശബ്ദത്തിലൂടെ ഒരു പ്രതിയെ തിരിച്ചറിഞ്ഞു. മധ്യ ഡല്‍ഹിയിലെ ദേശ ബന്ധു ഗുപത് റോഡിലെ വീടിനു സമീപത്തെ കുടിലില്‍വെച്ചാണ് ഈ മാസം നാലിന് യുവതി ബലാത്സംഗത്തിനിരയാകുന്നത്. മാതാവ് വെള്ളമെടുക്കാനായി പുറത്തേക്ക് പോയപ്പോള്‍ വീട്ടിലെത്തിയ പ്രതികള്‍ ബലംപ്രയോഗിച്ച് യുവതിയെ ഇവിടെനിന്നും കടത്തിക്കൊണ്ടുുപോയി സമീപത്തെ കുടിലില്‍വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. മൂന്നാമതൊരാള്‍കൂടി ക്യത്യത്തില്‍ ഉണ്ടായിരുന്നതായി യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.

രണ്ട് പേര്‍ സ്ഥലം വിട്ട ശേഷമെത്തിയ മറ്റൊരാളും അതിക്രമത്തിന് മുതിര്‍ന്നപ്പോള്‍ യുവതി ഒച്ചെയെടുത്തപ്പോള്‍ ഇയാള്‍ യുവതിയുടെ വായ പൊത്തിപ്പിടിച്ചുവെന്നും പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 45കാരനെ പോലീസ് പിടികൂടി. ഇയാളുടെ ശബ്ദം യുവതി തിരിച്ചറിഞ്ഞു. മറ്റുള്ള രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പത്ത് വര്‍ഷം മുമ്പ് ഒരു അപകടത്തിലാണ് യുവതിക്ക് കാഴ്ച നഷ്ടമായത്. പോലീസിന്റെ കണക്കുപ്രകാരം കഴിഞ്ഞ മാസം 15വരെ ഡല്‍ഹിയില്‍ ഒരു ദിവസം അഞ്ചിലധികം പേര്‍ ബലാത്സംഗത്തിനിരയാകുന്നത്.