കോഴിക്കോട് നഗരത്തില്‍ മണ്ണിടിഞ്ഞ് വീണ് വീണ്ടും അപകടം; രണ്ട് നിര്‍മാണത്തൊഴിലാളികളെ രക്ഷപ്പെടുത്തി

Posted on: May 7, 2018 1:42 pm | Last updated: May 7, 2018 at 3:41 pm

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ആനിഹാള്‍ റോഡില്‍ കെട്ടിട നിര്‍മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ്ടും അപകടം. മണ്ണിനടയില്‍ കുടുങ്ങിപ്പോയ രണ്ട് പശ്ചിമ ബംഗാള്‍ തൊഴിലാളികളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് ദിവസത്തിനിടെ കോഴിക്കോട് നഗരത്തിലുണ്ടാകുന്ന രണ്ടാമത്തെ സമാന അപകടമാണിത്.

ഈ മാസം മൂന്നിന് സ്‌റ്റേഡിയം ജംഗ്ഷനില്‍ ചിന്താവളപ്പില്‍ നിര്‍മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് രണ്ട് ബീഹാര്‍ സ്വദേശികള്‍ മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിര്‍മാണ മേഖലയിലെ നിയമങ്ങള്‍ ശക്തമാക്കിയിരിക്കെയാണ് വീണ്ടും അപകടം. ആവശ്യമായ മുന്‍കരുതലെടുക്കാതെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് അപകടങ്ങള്‍ വരുത്തുന്നത്.