Connect with us

National

കത്വ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് മെഹബൂബ മുഫ്തി

Published

|

Last Updated

ശ്രീനഗര്‍: കത്വ ബലാത്സംഗ കൊലപാതക കേസ് സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി. പോലീസിനെ വിശ്വാസമില്ലെന്ന് പറഞ്ഞ് കേസുകളെല്ലാം മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറാനാകില്ല. ജമ്മു പോലീസിനെ സംസ്ഥാനം തന്നെ വിശ്വാസത്തിലെടുക്കാതിരുന്നാല്‍ മറ്റാരാണ് വിശ്വാസത്തിലെടുക്കുകയെന്നും മെഹബൂബ ചോദിച്ചു.

കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ മതത്തിന്റെ പേരില്‍ വിലയിരുത്തുന്നത് ലജ്ജാകരവും അപകടകരവുമാണ്. കേസില്‍ ക്രൈംബ്രാഞ്ച് പ്രതികളെ സഹായിക്കാന്‍ ശ്രമിച്ചുവെന്ന് ആര്‍ക്കും പറയാനാവില്ല.

അതേ സമയം കേസ് ചണ്ഡീഗഡിലേക്ക് മാറ്റണമെന്ന കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന്റെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇതിനെതിരെ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് സ്വീകരിക്കും.

---- facebook comment plugin here -----

Latest