കിരീടം യുവെന്റസിന് ഒരു പോയിന്റരികെ

Posted on: May 7, 2018 6:19 am | Last updated: May 6, 2018 at 11:25 pm
നാപോളി താരം ഹാംസിക് നൂറാം സീരി എ ഗോള്‍ നേടുന്നു

പോയിന്റ് ടേബിള്‍ (ടീം, മത്സരം, പോയിന്റ്)
യുവെന്റസ്               36           91
നാപോളി                   35            84
ലാസിയോ                  36            71
റോമ                          35            70
ഇന്റര്‍മിലാന്‍            36            69
എ സി മിലാന്‍            36            60

 

ടുറിന്‍: ഇറ്റാലിയന്‍ സീരി എ ലീഗില്‍ യുവെന്റസ് കിരീടത്തിനരികെ. മുപ്പത്താറാം റൗണ്ടില്‍ ബൊളോഗ്നക്കെതിരെ ഒരു ഗോളിന് പിറകിലായിട്ടും മൂന്ന് ഗോളുകളടിച്ച് വിജയിച്ചു കയറിയ യുവെന്റസ് ആവേശമായി (3-1). 90 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് യുവെ. 35 മത്സരങ്ങളില്‍ 84 പോയിന്റുള്ള നാപോളിയാണ് രണ്ടാം സ്ഥാനത്ത്.

മറ്റൊരു മത്സരത്തില്‍ എ സി മിലാന്‍ 4-1ന് ഹെലാസ് വെറോണയെ തോല്‍പ്പിച്ചു. 36 മത്സരങ്ങളില്‍ 60 പോയിന്റുമായി ആറാം സ്ഥാനത്താണ് മിലാന്‍.

നിലവില്‍ ഏഴ് പോയിന്റിന്റെ ലീഡിലാണ് യുവെന്റസ് ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള നാപോളി 2-2ന് ടൊറിനയോട് സമനിലയായതോടെ യുവെന്റസിന് കിരീടത്തിലേക്ക് ഒരു പോയിന്റിന്റെ അകലം മാത്രമായി.

ടുറിനിലെ സ്വന്തം തട്ടകത്തില്‍ ബൊളോഗ്നയോട് ആദ്യപകുതിയില്‍ 1-0ന് യുവെ പിറകിലായി. വെര്‍ഡിയുടെ പെനാല്‍റ്റി ഗോളായിരുന്നു ബൊളോഗ്നക്ക് ലീഡൊരുക്കിയത്.

രണ്ടാം പകുതിയില്‍ യുവെന്റസിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത് അമ്പത്തൊന്നാം മിനുട്ടിലെ സെല്‍ഫ് ഗോള്‍. സെബാസ്റ്റിയന്‍ ഡി മയോയാണ് സ്വന്തം പോസ്റ്റില്‍ പന്തെത്തിച്ച് വില്ലനായത്.അറുപത്തിമൂന്നാം മിനുട്ടില്‍ ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ സമി ഖെദീറയുടെ ഗോളില്‍ യുവെന്റസ് ലീഡെടുത്തു. ആറ് മിനുട്ടിനുള്ളില്‍ ഡിബാലയുടെ സ്‌കോറിംഗില്‍ ആധികാരിക ജയം.

ഇന്റര്‍മിലാന്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ഉദിനിസെയെ തകര്‍ത്തുവിട്ടപ്പോള്‍ ഫിയോറന്റീന രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജെനോവയെ മറികടന്നു. ചീവോ 2-1ന് ക്രോട്ടണിനെയും തോല്‍പ്പിച്ചു. ലാസിയോ 1-1ന് അറ്റലാന്റയോട് സമനിലയായി.

ടൊറിനോക്കെതിരെ ആദ്യപകുതിയില്‍1-0ന് മുന്നിലായിരുന്നു നാപോളി.മെര്‍ട്ടെന്‍സാണ് ലീഡ് ഗോള്‍ നേടിയത്.ബസെലിയോയുടെഗോളില്‍ടൊറിനോ തിരിച്ചടിച്ചു.എഴുപത്തൊന്നാംമിനുട്ടില്‍ഹാംസിക് നാപോളിയെ2-1ന് മുന്നിലെത്തിച്ചു. വൈകാതെടൊറിനോസമനില നേടി.