തന്നെ എതിര്‍ക്കുക മാത്രമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് നരേന്ദ്ര മോദി

Posted on: May 6, 2018 9:00 pm | Last updated: May 7, 2018 at 9:01 am

ബംഗളൂരു: തന്നെ എതിര്‍ക്കുകയും വിമര്‍ശിക്കുകയും മാത്രമാണ് കോണ്‍ഗ്രസിന്റെ അജണ്ടയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകത്തില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പര്യടനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ എതിര്‍ക്കാനും വിമര്‍ശിക്കാനും വേണ്ടി മാത്രമാണ് അവര്‍ പാര്‍ലിമെന്റ് സമ്മേളനങ്ങള്‍ തടസ്സപ്പെടുത്തുന്നതെന്നും മോദി ആരോപിച്ചു.

രാജ്യത്തെ കൊള്ളയടിക്കുന്ന പ്രത്യേക സംവിധാനംതന്നെ സൂക്ഷിച്ചിരുന്നവരാണ് കോണ്‍ഗ്രസുകാര്‍. ബിജെപി ഭരണത്തില്‍ എത്തിയതോടെ അത് അവസാനിപ്പിക്കേണ്ടിവന്നു. അതാണ് അവര്‍ക്ക് തന്നോടുള്ള വിരോധത്തിന് കാരണമെന്നും മോദി ആരോപിച്ചു.
രാജ്യത്തെ കൊള്ളയടിക്കാന്‍ പ്രത്യേക സംവിധാനം തന്നെ കോണ്‍ഗ്രസ് ഉണ്ടാക്കിയിരുന്നു. ബിജെപി ഭരണത്തില്‍ എത്തിയതോടെ രാജ്യത്തെ കൊള്ളയടിച്ചിരുന്ന കോണ്‍ഗ്രസിന്റെ സംവിധാനത്തിന് അവസാനമായി. ഇതാണ് അവര്‍ക്ക് തന്നോടുള്ള വിരോദത്തിന്റെ പ്രധാന കാരണം. മാര്‍ച്ച് 5 മുതല്‍ ഏപ്രില്‍ 6 വരെ നടന്ന പാര്‍ലമെന്റ് സമ്മേളനവും പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് തടസപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ പരാമര്‍ശം.

അഞ്ച് വര്‍ഷം കൊണ്ട് കര്‍ണാടകത്തില്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയ വികസനകാര്യങ്ങളെപ്പറ്റി ജനങ്ങളോട് വിശദീകരിക്കാന്‍ കോണ്‍ഗ്രസിനെ പ്രധാനമന്ത്രി വെല്ലുവിളിച്ചു. ദളിത് വിരുദ്ധ മനോഭാവമാണ് കോണ്‍ഗ്രസുകാര്‍ക്കുള്ളതെന്നും മോദി കുറ്റപ്പെടുത്തി.