Connect with us

Malappuram

കാളികാവില്‍ ബസ് മറിഞ്ഞ് 16 പേര്‍ക്ക് പരുക്ക്

Published

|

Last Updated

കാളികാവ്: ചോക്കാട് പഞ്ചായത്തിലെ കല്ലാമൂല പാലത്തിന് സമീപം സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 16 പേര്‍ക്ക് പരുക്കേറ്റു.

ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയാണ്‌ അപകടം. പരുക്കേറ്റവര്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും പൂക്കോട്ടുംപാടത്തും ചികിത്സതേടി.

ആരുടേയും പരുക്ക് ഗുരുതരമല്ല. ബ്രേക്ക് തകരാറിലായി നിയന്ത്രണം വിട്ട ബസ് റോഡില്‍ തന്നെ മറിയുകയായിരുന്നു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് തകര്‍ന്നു.

Latest