Connect with us

National

പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഒന്നിച്ച് ജീവിക്കാന്‍ നിയമതടസമില്ല: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഒന്നിച്ച് ജീവിക്കുന്നതിന് നിയമം എതിരല്ലെന്ന് സുപ്രിം കോടതി. മലയാളികളായ തുഷാരയുടേയും നന്ദകുമാറിന്റേയും വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ഒന്നിച്ച് ജീവിക്കുമ്പോള്‍ പുരുഷന് 21 വയസായില്ലെങ്കിലും നിയമതടസങ്ങളില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

നന്ദകുമാറിന് 21 വയസായില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നന്ദകുമാറിന്റേയും തുഷാരയുടേയും വിവാഹം റദ്ദാക്കിയ ഹൈക്കോടതി തുഷാരയെ മാതാപിതാക്കള്‍ക്ക് വിട്ട് നല്‍കുകയായിരുന്നു. തുഷാരയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തുവെന്ന തുഷാരയുടെ പിതാവിന്റെ വാദം അംഗീകരിച്ചായിരുന്നു നടപടി. ഈ നടപടിയാണ് സുപ്രീം കോടതി തള്ളിയത്. നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെങ്കിലും ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാനാകുമെന്ന് ജസ്റ്റിസുമാരായ എകെ സിക്രിയും അശോക് ഭൂഷണും ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.