യുവകവി ജിനേഷ് മടപ്പള്ളിയെ മരിച്ച നിലയില്‍ കണ്ടെത്തി

Posted on: May 6, 2018 12:38 pm | Last updated: May 6, 2018 at 1:51 pm

കോഴിക്കോട്: യുവകവി ജനേഷ് മടപ്പള്ളിയെ (35) മരിച്ച നിലയില്‍ കണ്ടെത്തി. ഒഞ്ചിയം യുപി സ്‌കൂള്‍ ജീവനക്കാരനായിരുന്ന ജിനേഷിനെ ഇതേ സ്‌കൂളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അവിവാഹിതനാണ്. രണ്ടാഴ്ച മുമ്പാണ് ജിനേഷിന്റെ അമ്മ നിര്യാതയായത്. വടകര രയരങ്ങോത്ത് സുകൂട്ടിയാണ് പിതാവ്.

മടപ്പള്ളി ഗവ. കോളജ്, തലശ്ശേരി ബ്രണ്ണന്‍ കോളജ്, ടിഐഎം ട്രെയിനിംഗ് കോളജ് നാദാപുരം, ഊരാളുങ്കര്‍ വിവിഎല്‍പി സ്‌കൂള്‍, ജിവിഎച്ച്എസ്എസ് മടപ്പള്ളി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

രോഗാതുരമായ സ്‌നേഹത്തിന്റെ 225 കവിതകള്‍, കച്ചിത്തുരുമ്പ്, എന്റെ പ്രിയപ്പെട്ട അവയവം തുടങ്ങിയവയാണ് പ്രധാന കവിതാ സമാഹാരങ്ങള്‍. ഒട്ടേറെ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.