അഗ്‌നിപര്‍വ്വതം സജീവമായതിന് പിറകെ ഹവായിയില്‍ ശക്തമായ ഭൂചലനം

Posted on: May 5, 2018 8:58 pm | Last updated: May 5, 2018 at 10:31 pm

വാഷിങ്ടണ്‍: കിലോയ അഗ്നിപര്‍വ്വതത്തില്‍നിന്നും ലാവപ്രവാഹമുണ്ടായി ഒരു ദിവസത്തിന് ശേഷം ഹവായിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇതേത്തുടര്‍ന്ന് കുറച്ച് സമയം വൈദ്യുതി വിതരണം തടസപ്പെട്ടു. ഭയചകിതരായ ജനങ്ങള്‍ കെട്ടിടങ്ങളില്‍നിന്നും പുറത്തേക്കോടി. എന്നാല്‍ ഭൂചലനത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.

അതേ സമയം അഗ്നിപര്‍വ്വതത്തില്‍നിന്നും 30 മീറ്ററിലധികം മുകളിലേക്ക് പ്രവഹിക്കുന്ന ലാവയാല്‍ നിരവധി വീടുകള്‍ നശിച്ചിട്ടുണ്ട്. അധിക്യതര്‍ ഇവിടെനിന്നും ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. അന്തരീക്ഷത്തില്‍ അപകടകരമാംവിധം സള്‍ഫര്‍ ഡയോക്‌സൈഡ് വാതകം കലര്‍ന്നിട്ടുണ്ട്. അഗ്നിപര്‍വ്വതത്തില്‍നിന്നുള്ള ലാവ പ്രവാഹം തുടരുകയാണെങ്കിലും അധിക ദൂരം ഒഴുകാത്തതിനാല്‍ ദുരന്തങ്ങളുടെ വ്യാപ്തി കുറഞ്ഞിട്ടുണ്ട്.