ഝാര്‍ഖണ്ഡില്‍ 16കാരിയെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന സംഭവത്തില്‍ 16 പേര്‍ അറസ്റ്റില്‍ഝാര്‍ഖണ്ഡില്‍

Posted on: May 5, 2018 2:06 pm | Last updated: May 5, 2018 at 2:08 pm

റാഞ്ചി: ഝാര്‍ഖണ്ഡിലെ ഛാത്രയില്‍ 16 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന സംഭവത്തില്‍ 16 പേര്‍ അറസ്റ്റില്‍. ആറ് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു.ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയിലാണ് ക്രൂര സംഭവം അരങ്ങേറിയത്.

വെള്ളിയാഴ്ചയാണ് വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് 16കാരിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്തത്. വിഷയം അന്ന് ചേര്‍ന്ന ഗ്രാമസഭയില്‍ ചര്‍ച്ചയായതോടെ ക്ഷുഭിതരായ പ്രതികള്‍ വീണ്ടും പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും പെണ്‍കുട്ടിയെ വീടിന് പുറത്തേക്ക് വലിച്ചിട്ട് തീകൊളുത്തുകയുമായിരുന്നു.