Connect with us

Kerala

കസ്റ്റഡിമരണം: ആലുവ മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിനെ ചോദ്യം ചെയ്തു

Published

|

Last Updated

കൊച്ചി: വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് ആലുവ മുന്‍ റൂറല്‍ എസ്പിയായിരുന്ന എ.വി. ജോര്‍ജിനെ ചോദ്യം ചെയ്തു. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പറവൂര്‍ സിഐ ക്രിസ്പിന്‍ സാം അടക്കമുള്ള ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

ജോര്‍ജിന്റെ കീഴിലുണ്ടായിരുന്ന ആര്‍ടിഎഫ് ഉദ്യോഗസ്ഥരാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഇവരെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ആര്‍ടിഎഫ് പിരിച്ചുവിടുകയും ജോര്‍ജിനെ തൃശൂര്‍ പോലീസ് അക്കാദമിയിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു. ജോര്‍ജിനെ ചോദ്യം ചെയ്യാത്ത നടപടിയില്‍ വലിയ പ്രതിഷേധമാണുയര്‍ന്നത്.

---- facebook comment plugin here -----

Latest