കേരളത്തില്‍ ശക്തമായ ഇടിമിന്നലിനും മഴക്കും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Posted on: May 4, 2018 1:25 pm | Last updated: May 4, 2018 at 2:14 pm

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങളില്‍ ഇന്നും നാളെയും ശക്തമായ ഇടിമിന്നലിനും മഴക്കും സാധ്യതയെന്ന്
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പഞ്ചിമബംഗാള്‍, അസാം, മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ശക്തമായ പൊടിക്കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

ശക്തമായ പൊടിക്കാറ്റിലും മഴയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 120 പേര്‍ മരിച്ചിരുന്നു. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുമാണ് ശക്തമായ പൊടിക്കാറ്റ് വീശിയത്. പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും കാറ്റ് വീശി.