National
ഐഎസ്ആര്‍ഒ ക്യാമ്പസില്‍ അഗ്നിബാധ;ക്രിട്ടിക്കല്‍ സ്‌പേസ് ലബോറട്ടറി കത്തി നശിച്ചു

അഹമ്മദാബാദ്: ഐഎസ്ആര്‍ഒ ക്യാമ്പിലെ സ്‌പേസ് അപ്ലിക്കേഷന്‍ സെന്ററില്‍ തീപ്പിടുത്തം. തീപ്പിടുത്തത്തെത്തുടര്‍ന്ന് ക്രിട്ടിക്കല്‍ സ്‌പേസ് ലബോറട്ടറി പൂര്‍ണമായും കത്തി നശിച്ചു. 25 അഗ്നിശമന സേനാ യൂണിറ്റുകള്‍ ഏറെ ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപ്പിടുത്ത സമയത്ത് 40ലധികം ശാസ്ത്രജ്ഞര്‍ ഇവിടെയുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ല.
തീപ്പിടുത്തത്തില്‍ സ്‌പേസ് ആപ്ലിക്കേഷന്‍ സെന്ററില്‍ സൂക്ഷിച്ചിരുന്ന സാറ്റലൈറ്റ് പേലോഡുകള്‍ക്ക് കേടുപാടു സംഭവിച്ചിട്ടില്ലെങ്കിലും ആന്റിന പരീക്ഷണ സംവിധാനത്തിന് ഗുരുതര കേട്പാട് സംഭവിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് കരുതുന്നത്. എന്നാല്‍ അട്ടിമറി ശ്രമമാണോയെന്നും അന്വേഷണം നടക്കുന്നുണ്ട്.
---- facebook comment plugin here -----