എസ്എസ്എല്‍സി വിജയം 97.84%; 34313 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ്

Posted on: May 3, 2018 10:47 am | Last updated: May 3, 2018 at 10:45 pm


തിരുവനന്തപുരം: എസ്എസ്എല്‍സി വിജയശതമാനം കൂടി. 97.85 ആണ് ഇത്തവണ വിജയശതമാനം. 4,31,156 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം ഇത് 95.58 ശതമാനമായിരുന്നു. വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല എറണാകുളമാണ്. (99.12). കുറവ് വയനാട് (93.87). 34313 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. മലപ്പുറമാണ് ഏറ്റവും കൂടുതല്‍ എപ്ലസ് നേടിയ ജില്ല. (2435).

1665 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. ഇതില്‍ 517 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാണ്. സേ പരീക്ഷ മേയ് 21 മുതല്‍ 25 വരെ നടക്കും, ഫലം ജൂണ്‍ ആദ്യവാരം പുറത്തുവരും. പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഈ മാസം ഒമ്പത് മുതല്‍ ആരംഭിക്കും. എസ് എസ് എല്‍ സി പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍