Connect with us

National

മൊബൈല്‍ ഫോണ്‍ കണ്‍ക്ഷന് ആധാര്‍ വേണ്ട

Published

|

Last Updated

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ കണ്‍ക്ഷന്‍ എടുക്കുന്നതിന് ഇനി ആധാര്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്രം. ഏത് തിരിച്ചറിയല്‍ രേഖയും സിം കാര്‍ഡ് നല്‍കുന്നതിന് ഉപയോഗിക്കാമെന്ന് ടെലികോം മന്ത്രാലയം മൊബൈല്‍ ഓപറേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ അറിയിച്ചു. ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, വോട്ടര്‍ ഐ ഡി കാര്‍ഡ് തുടങ്ങിയവ തിരിച്ചറിയല്‍ രേഖകകളായി പരിഗണിക്കും.

ആധാര്‍ ഇല്ലാത്തതിനാല്‍ സിം കാര്‍ഡ് ലഭിക്കുന്നില്ലെന്ന പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്.

Latest