Connect with us

National

ജോതിര്‍മയി ഡേ വധക്കേസ്: ഛോട്ടാ രാജന്‍ കുറ്റക്കാരന്‍

Published

|

Last Updated

മുംബൈ: പത്രപ്രവര്‍ത്തകനായിരുന്ന ജോതിര്‍മയി ഡേ വധക്കേസില്‍ അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ കുറ്റക്കാരന്‍. മുംബൈയിലെ മക്കോക്ക കോടതിയാണ് ഛോട്ടാ രാജനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസിലെ മറ്റുപ്രതികളായ ജോസഫ് പോള്‍സണ്‍, ജിഗ്ന വോറ എന്നിവരെ കുറ്റവിമുക്തരാക്കി.

കൊലപാതകത്തില്‍ ഛോട്ടാ രാജന്റെ പങ്കും ക്രിമിനല്‍ ഗൂഢാലോചനയും തെളിഞ്ഞതായി കോടതി കണ്ടെത്തി. 2011 ജൂണ്‍ 11നാണ് ജോതിര്‍മയി ഡേ കൊല്ലപ്പെട്ടത്. മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് പേര്‍ ജെ ഡേയെ വെടിവെച്ചുകൊലപ്പെടുത്തുകയായിരുന്നു.

മിഡ് ഡേ ദിനപത്രത്തിലെ ക്രൈം റിപ്പോര്‍ട്ടറായിരുന്ന അദ്ദേഹം ഛോട്ടാ രാജനെക്കുറിച്ചും ദാവൂദ് ഇബ്രാഹിനെക്കുറിച്ചും നിരവധി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുകയാണ് ഛോട്ടാ രാജന്‍ ഇപ്പോള്‍.