Connect with us

Ongoing News

വരാപ്പുഴ കസ്റ്റഡി മരണം: സി ഐ ക്രിസ്പിന്റെ അറസ്റ്റ് ഉടനുണ്ടായേക്കും

Published

|

Last Updated

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ വടക്കന്‍ പറവൂര്‍ സി ഐ ക്രിസ്പിന്‍ സാമിനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യത. ക്രിസ്പിനെ കേസില്‍ പ്രതി ചേര്‍ക്കാന്‍ തീരുമാനമായിട്ടുണ്ട്. ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തിയാണ് ക്രിസ്പിനെ വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

ശ്രീജിത്തിനെ മര്‍ദിച്ചവരുടെ കൂട്ടത്തില്‍ സി ഐ ഇല്ലെന്നാണ് സൂചന. സംഭവങ്ങളുടെ മേല്‍നോട്ടത്തില്‍ ഗുരുതര വീഴ്ച്ചയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശ്രീജിത്തിനെ അന്യായമായി തടങ്കലില്‍ വെക്കാന്‍ ഒത്താശ ചെയ്തുവെന്നും അന്വേഷണ സംഘം കണക്കുകൂട്ടുന്നുണ്ട്. കേസിന്റെ തെളിവ് ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവും സി ഐക്കെതിരെയുണ്ട്.

Latest