കാബൂള്‍ സ്‌ഫോടനം: കൊല്ലപ്പെട്ടത് എ എഫ് പിയുടെ ധീരനായ ഫോട്ടോഗ്രാഫര്‍

Posted on: April 30, 2018 10:41 pm | Last updated: April 30, 2018 at 10:41 pm
SHARE
ഷാ മറായി

കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരില്‍ എ എഫ് പിയുടെ പ്രശസ്തനായ ഫോട്ടോഗ്രാഫര്‍ ഷാ മറായിയും. ഇദ്ദേഹത്തിന്റെ ഫോട്ടോ കളക്ഷന്‍ നേരത്തെ എ എഫ് പി പ്രസിദ്ധപ്പെടുത്തിയിരുന്നു. താലിബാന്‍ അഫ്ഗാന്‍ ഭരിക്കുന്ന 1996ലാണ് ഷാ മറായി എ എഫ് പി ഏജന്‍സിക്കൊപ്പം ചേരുന്നത്. ആദ്യം ഡ്രൈവറായാണ് എത്തിയതെങ്കിലും മൂന്ന് വര്‍ഷത്തിന് ശേഷം ക്യാമറ കൈയിലെടുക്കുകയായിരുന്നു. കാബൂള്‍ ബ്യൂറോയിലെ ധീരനായ ഒരു സ്റ്റാഫിനെ നഷ്ടപ്പെട്ടതായി എ എഫ് പി ന്യൂസ് ഡയറക്ടര്‍ മിഷിലെ ലെറിഡോണ്‍ പറഞ്ഞു. മികച്ച പ്രൊഫഷണലിസത്തോടെ ദുരന്ത മേഖലകളിലും ഭയാനക സ്ഥലങ്ങളിലുമെത്തി ചിത്രങ്ങളെടുക്കുന്ന അദ്ദേഹത്തിന്റെ നഷ്ടം വലുതാണെന്നും ന്യൂസ് ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.

കാബൂളിലുണ്ടായ ചാവേര്‍ ആക്രമണ സ്ഥലത്തേക്ക് കുതിച്ചെത്തി ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ഉണ്ടായ മറ്റൊരു സ്‌ഫോടനത്തിലാണ് അദ്ദേഹം കൊല്ലപ്പെടുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here