വാഹനാപകടം വരുത്തിയ മറ്റൊരു അമേരിക്കന്‍ നയതന്ത്രജ്ഞന്‍കൂടി പാക്ക് പോലീസിന്റെ പിടിയിലായി

Posted on: April 30, 2018 1:43 pm | Last updated: April 30, 2018 at 3:07 pm
SHARE

ഇസ്്ലാമാബാദ്: കാറിടിച്ച് രണ്ട് മോട്ടോര്‍സൈക്കിള്‍ യാത്രക്കാര്‍ക്ക് പരുക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ നയതന്ത്രജ്ഞനെ പാക്കിസ്ഥാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു.അമേരിക്കന്‍ നയതന്ത്രജ്ഞനായ ചാഡ് റെക്‌സ് ഓസ്‌ബേണെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇദ്ദഹേമോടിച്ച ടൊയോട്ട ജീപ്പ് തലസ്ഥാനത്തെ സക്രട്ടറിയേറ്റ് ചൗക്കിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ അവന്യുവില്‍വെച്ച് രണ്ട് മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരിലിടിക്കുകയായിരുന്നുവെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പരുക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റിയെന്നും ഇവരുടെ നില ഗുരുതരമല്ലെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ നജീബുര്‍ റഹ്്മാന്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. കസ്റ്റഡിയിലെടുത്ത ഓസ്‌ബേണിനെ പിന്നീട് വിട്ടയച്ചുവെന്നും ഇദ്ദേഹം പറഞ്ഞു.

ഈ മാസം 17ന് മറ്റൊരു അമേരിക്കന്‍ നയതന്ത്രജ്ഞനായ കേണല്‍ ജോസഫ് ഇമ്മാനുവല്‍ ഹാള്‍ ഓടിച്ച വാഹനമിടിച്ച് ഒരു മോട്ടോര്‍സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചിരുന്നു. കേസ് തീരുംവരെ നയതന്ത്രജ്ഞനെ രാജ്യം വിടാന്‍ അനുവദിക്കരുതെന്ന് ഇസ്്്ലാമാബാദ് ഹൈക്കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here