Connect with us

International

കാബൂളില്‍ ചാവേര്‍ ആക്രമണം; നാല് പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച ബോംബ് പൊത്തിത്തെറിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു.

കാബൂളിലെ വോട്ടര്‍ രജിസ്‌ട്രേഷന്‍ കേന്ദ്രത്തിലും ബാഗ്‌ലാന്‍ പ്രവിശ്യയിലും കഴിഞ്ഞ ആഴ്ചയുണ്ടായ ചാവേറാക്രമണത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടിരുന്നു. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിനും ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പിനും മുന്നോടിയായാണ് അഫ്ഗാനിസ്ഥാനില്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുന്നത്. വരുന്ന ഒക്ടോബറില്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനമായിരുന്നു.