Connect with us

National

നഴ്‌സറി സ്‌കൂള്‍ പ്രവേശനം: എന്‍ സി ഇ ആര്‍ ടി മാര്‍ഗ നിര്‍ദേശം പുറത്തിറക്കി

Published

|

Last Updated

ന്യൂഡല്‍ഹി: നഴ്‌സറി സ്‌കൂളിലേക്കുള്ള അഡ്മിഷന്‍ സംബന്ധിച്ച മാര്‍ഗിനിര്‍ദേശങ്ങള്‍ എന്‍ സി ഇ ആര്‍ ടി പുറത്തിറക്കി. പ്രീ സ്‌കുളുകളുടെ നിര്‍വചനം ഉള്‍പ്പെടെയുള്ള വിശദമായ മാര്‍ഗനിര്‍ദേശത്തിന്റെ കരട് രേഖയാണ് നാഷനല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് പ്രീ സ്‌കൂള്‍ കരിക്കലും എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്നത്. പ്രീ-സ്‌കൂളുകളുടെ പാരിസ്ഥിതിക ചുറ്റുപാടുകള്‍, സ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിക്കുന്നതിന് മുമ്പുള്ള പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധം, കുട്ടികളുടെ വളര്‍ച്ചയില്‍ ഉണ്ടാകുന്ന മാറ്റം, പ്രീസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പദ്ധതികള്‍ ആസൂത്രം ചെയ്യേണ്ടതും നടപ്പാക്കേണ്ടതുമെങ്ങിനെ തുടങ്ങിയ കാര്യങ്ങള്‍ പ്രതിബാധിച്ചാണ് മാര്‍ഗി നിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്.

പ്രീസ്‌കൂളുകളില്‍ ചേര്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധമായും മൂന്ന് വയസ്സ് പൂര്‍ത്തിയാരിക്കണം, നഴ്‌സറി വിദ്യാഭ്യാസം രണ്ട് വര്‍ഷം മാത്രമായിരിക്കണം. നഴ്‌സറി സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ പന്ത്രണ്ടാം ക്ലാസ് പാസ്സാകുകയും എന്‍ സി ഇ ആര്‍ ടി അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്ന് പ്രീ-സ്‌കൂള്‍ എജ്യുക്കേഷനില്‍ ഡിപ്ലോമ പാസ്സായിരിക്കുയും വേണം, വിദ്യാര്‍ഥി അധ്യാപക അനുപാദം ഒരു അധ്യപകന് 25 കുട്ടികള്‍ എന്നതായിരിക്കണം. നഴ്‌സറികളുടെ പ്രവര്‍ത്തനം നാല് മണിക്കൂറുകളായി നിശ്ചിയിക്കണം. പ്രീസ്‌കുളുകളിലെ ആയമാര്‍ ഉള്‍പ്പെടയുള്ള സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ക്ക് പോലീസ് വെരിഫേക്കേഷന്‍ വേണം, 8ത6 സ്‌ക്വയര്‍ മീറ്ററില്‍ 25 വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള ക്ലാസ് മുറി, ക്ലാസിന് മുറിക്ക് പുറത്ത് കളിക്കുന്നതിന് പ്രത്യേക സ്ഥാലം വേണം, ട്രാഫിക്ക്, കുളങ്ങള്‍, കിണറുകള്‍, ചാലുകള്‍, വെള്ളകെട്ടുകള്‍, മൂടാത്ത ഓവുചാലുകള്‍ എന്നിവയില്‍ നിന്നും വിദൂരത്തിലായിരിക്കണം പ്രീസ്‌കൂളുകള്‍ പ്രീസ്‌കൂളുകള്‍ പ്രവര്‍ത്തിക്കേണ്ട്, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക തരം ടോയിലറ്റുകള്‍, സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കണം.

പ്രീ സ്‌കൂളുകളിലെ കരിക്കുലം എങ്ങിനെ രൂപവത്കരിക്കണമെന്നതിനെക്കുറിച്ചും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് താത്പാര്യമുള്ള പ്രസാധകരുടെ പുസ്തകങ്ങള്‍ പഠിപ്പിക്കുന്ന രീതിയാണ് പിന്തുടരുന്നത്. എന്നാല്‍ കരിക്കുലം എങ്ങിനെ രൂപവത്ക്കരിക്കണെമെന്ന് പുതിയ മാര്‍ഗനിര്‍ദേശം വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ അഭിപ്രായം അറിയിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് നാലാഴ്ചത്തെ സമയം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ ഡല്‍ഹി ഉള്‍പ്പെടെയുള്ള അപൂര്‍വം സംസ്ഥാനങ്ങളില്‍ മാത്രമാണ് പ്രീ സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തന മാനദണ്ഡമുണ്ടാക്കിയിട്ടുള്ളത്.

Latest