ഇന്ത്യയെ നിരീക്ഷിക്കാന്‍ പുതിയ പാക് ബഹിരാകാശ പദ്ധതി

Posted on: April 30, 2018 6:03 am | Last updated: April 29, 2018 at 10:21 pm

ഇസ്‌ലാമാബാദ്: ഇന്ത്യയെ കൂടുതല്‍ നിരീക്ഷിക്കുക എന്നതുള്‍പ്പടെ വിവിധ ലക്ഷ്യങ്ങള്‍ക്കായി പാക്കിസ്ഥാന്‍ പുതിയ ബഹിരാകാശ പദ്ധതി ആലോചിക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷം പദ്ധതി നടപ്പാക്കാനാണ് പാക്കിസ്ഥാന്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈനികപരമായ ആവശ്യങ്ങള്‍ ഉള്‍പ്പടെയുള്ളവക്ക് വിദേശ രാജ്യങ്ങളെ കൂടുതല്‍ ആശ്രയിക്കാതെ സ്വയം പര്യപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തിലാണ് പുതിയ ബഹിരാകാശ പദ്ധതി.

അമേരിക്ക, ഫ്രാന്‍സ് എന്നീ വിദേശ രാജ്യങ്ങളുടെ സാറ്റലൈറ്റുകളെ ആശ്രയിക്കുന്നത് കുറക്കുക എന്നതാണ് പദ്ധതി കൊണ്ട് പ്രധാനമായും ലക്ഷ്യമാക്കുന്നത്. അപ്പര്‍ അറ്റ്‌മോസ്ഫിയര്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍(സുപാര്‍കോ)ക്ക് 2018-19 വര്‍ഷത്തില്‍ 4.70 ബില്യന്‍ രൂപയാണ് ബജറ്റില്‍ കണക്കാക്കിയിരിക്കുന്നതെന്നും ഇതില്‍ 2.55 ബില്യന്‍ രൂപ പുതിയ മൂന്ന് പ്രൊജക്ടുകള്‍ക്ക് വേണ്ടിയാണ് നീക്കിവെക്കുകയെന്നും ഡൗണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ലാഹോറിലെ കറാച്ചിയില്‍ പാക്കിസ്ഥാന്‍ സ്‌പെയ്‌സ് സെന്റര്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.