ഐ സി എഫ് ആരോഗ്യ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു

Posted on: April 29, 2018 6:47 pm | Last updated: April 29, 2018 at 6:47 pm

കുവൈത്ത്: ഐ സി എഫ്. ജി സി തലത്തില്‍ മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ സംഘടിപ്പിക്കുന്ന ആരോഗ്യ ബോധവത്കരണ ക്യാമ്പയിന്‍ ഹെല്‍ത്തോറിയത്തിന്റെ ഭാഗമായി കുവൈത്തില്‍ ആരോഗ്യ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു.

അബ്ബാസിയ നോട്ടിങ്ഹാം ബ്രിട്ടീഷ് സ്‌കൂളില്‍ നടന്ന സെമിനാറില്‍ ലോകാടിസ്ഥാനത്തില്‍ അതിവേഗം പ്രചാരം നേടി വരുന്ന ഡയറ്റ് സിസ്റ്റമായ LCHF (Low Carbon High Fat Ketogenic Diet) സംബന്ധമായി പ്രശസ്ത LCHF റിസേര്‍ച്ചര്‍ ഹബീബ് റഹ്മാന്‍, ഡോ:സജികുമാര്‍ (പൊണ്ണത്തടി: പരിഹാരമാര്‍ഗങ്ങള്‍) എന്നിവര്‍ ക്ലാസുകളെടുത്തു.

ഐ സി എഫ് നാഷനല്‍ പ്രസിഡണ്ട് അബ്ദുല്‍ ഹകീം ദാരിമി അധ്യക്ഷത വഹിച്ചു. അബ്ദുള്ള വടകര ഐ സി എഫിന്റെ പ്രവര്‍ത്തനങ്ങളെ സദസ്സിന് പരിചയപ്പെടുത്തി. സയ്യിദ് സൈതലവി തങ്ങള്‍ സഖാഫി, ശുക്കൂര്‍ മൗലവി കൈപ്പുറം ഹബീബ് രാങ്ങാട്ടൂര്‍, സ്വാലിഹ് കിഴക്കേതില്‍ പരിപാടികള്‍ ഏകോപിച്ചു. തന്‍വീര്‍ ഉമര്‍ സ്വാഗതവും അബു മുഹമ്മദ് നന്ദിയും പറഞ്ഞു.