ലിഗയുടെ കൊലപാതകത്തിന് പിന്നില്‍ മൂന്ന് പേരെന്ന് സൂചന

Posted on: April 29, 2018 10:48 am | Last updated: April 29, 2018 at 12:52 pm

തിരുവനന്തപുരം: വിദേശവനിത ലിഗയുടെ കൊലപാതകത്തിന് പിന്നില്‍ മൂന്ന് പേരെന്ന് സൂചന . ഇതില്‍ രണ്ട് പേര്‍ ലഹരി വില്‍പ്പനക്കാരും ഒരാള്‍ യോഗ പരിശീലകനുമാണ്. ബലാത്സംഗത്തിനിടെയാണ് കൊലപാതകമെന്നും സൂചനയുണ്ട്.

കണ്ടല്‍ക്കാട്ടില്‍നിന്നും മൂന്ന് പേര്‍ ഓടിപ്പോകുന്നത് കണ്ടുവെന്ന് ദ്യക്‌സാക്ഷി മൊഴിനല്‍കിയിട്ടുണ്ട്. എന്നാല്‍ ആന്തരികാവയങ്ങളുടെ പരിശോധനാ ഫലം വന്ന ശേഷമെ ഇത് സംബന്ധിച്ച് അറസ്റ്റ് ഉണ്ടാകുവെന്നാണ് അറിയുന്നത്.