മഅ്ദിന്‍ അക്കാദമി വൈസനിയം പദ്ധതികള്‍ക്ക് ഐക്യരാഷ്ട്ര സഭയുടെ സഹകരണം

Posted on: April 27, 2018 7:48 pm | Last updated: December 26, 2018 at 4:39 pm
SHARE
ന്യൂയോര്‍ക്കിലെ യു എന്‍ അലയന്‍സ് ഓഫ് സിവിലൈസേഷന്‍ ആസ്ഥാനത്ത് മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ക്ക് അലയന്‍സ് തലവന്‍ ഡോ. നാസിര്‍ അബ്ദുല്‍ അസീസ് നാസിര്‍ പ്രത്യേക ആദരം നല്‍കിയപ്പോള്‍

ന്യൂയോര്‍ക്ക്: മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമയി നടപ്പിലാക്കുന്ന പദ്ധതികളില്‍ ഐക്യരാഷ്ട്ര സഭയുടെ വിവിധ ഏജന്‍സികള്‍ സഹകരിക്കും. ഇതു സംബന്ധമായി മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ നേതൃത്തിലുള്ള സംഘം ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തെത്തി ചര്‍ച്ചകള്‍ നടത്തി.

വംശഹത്യാ വിപാടനത്തിനായുള്ള യു എന്‍ സെക്രട്ടറി ജനറലിന്റെ ഉപദേഷ്ടാവ് അദാമ ഡീംഗ്, യു എന്‍ അലയന്‍സ് ഓഫ് സിവിലൈസേഷന്‍ തലവന്‍ ഡോ. നാസിര്‍ അബ്ദുല്‍ അസീസ് നാസിര്‍ എന്നിവരുമായുള്ള ചര്‍ച്ചയില്‍ വൈസനിയത്തിന്റെ ഭാഗമായുള്ള ഇബ്‌നു ബത്തൂത്ത ഇന്റര്‍നാഷനല്‍ കോണ്‍ഫറന്‍സ്, ഇന്റര്‍ഫൈത്ത് ഹാര്‍മണി പദ്ധതി എന്നിവക്കാണ് യു എന്‍ ഏജന്‍സികളുടെ പിന്തുണയുണ്ടാവുക.

കുറ്റകൃത്യങ്ങളും വിവിധ വിഭാഗങ്ങള്‍ക്കിടയിലെ അസ്വസ്ഥതകളും ഇല്ലാതെയാക്കുന്നതിന് അദാമ ഡീംഗിന്റെ നേതൃത്വത്തില്‍ മത നേതാക്കള്‍ക്കും സമാധാന പ്രവര്‍ത്തകര്‍ക്കുമായുള്ള പദ്ധതിയില്‍ മഅ്ദിന്‍ ചെയര്‍മാന്‍ അംഗമാവും. ഇതിന്റെ പദ്ധതി രേഖ അദാമ ഡീംഗില്‍ നിന്നും സയ്യിദ് ഖലീലുല്‍ ബുഖാരി തങ്ങള്‍ ഏറ്റു വാങ്ങി. കൂട്ട നാശത്തിനുള്ള ആയുധങ്ങളുമായി ഒരു സമൂഹത്തെ നശിപ്പിക്കുന്ന പോലെയാണ് പുതിയ തലമുറക്ക് വിദ്യാഭ്യാസം നിഷേധിക്കലെന്നും ഈ രംഗത്ത് മഅ്ദിന്‍ അക്കാദമിയുടെ പദ്ധതികള്‍ ശ്ലാഘനീയമാണെും അദ്ദേഹം പറഞ്ഞു. അബൂദാബിയില്‍ നേരത്തെ നടന്ന അന്താരാഷ്ട്ര പീസ് ഫോറത്തിന്റെ വിജയത്തില്‍ മഅ്ദിന്‍ അക്കദാമിയുടെ പങ്കിനെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.

ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് വംശഹത്യാ വിപാടനത്തിനായുള്ള യു.എന്‍ സെക്ര’റി ജനറലിന്റെ ഉപദേഷ്ടാവ് അദാമ ഡീംഗ് മഅ്ദിന്‍ അക്കാദമിചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ക്ക് മത നേതാക്കള്‍ക്കും സമാധാന പ്രവര്‍ത്തകര്‍ക്കുമായുള്ള കര്‍മ പദ്ധതി രേഖ കൈമാറുന്നു.

ഡിസംബറില്‍ നടക്കുന്ന വൈസനിയം സമ്മേളനത്തിന്റെ മുന്നോടിയായുള്ള ഇബ്‌നു ബത്തൂത്ത അന്താരാഷ്ട്ര സമ്മേളനത്തില്‍ യു എന്‍ അലയന്‍സ് ഓഫ് സിവിലൈസേഷന്റെ പങ്കാളിത്തമാണ് ഡോ. നാസിര്‍ അബ്ദുല്‍ അസീസ് നാസിറുമായി ചര്‍ച്ച ചെയ്തത്. അലയന്‍സ് ഓഫ് സിവിലൈസേഷന്‍ വിഭാഗത്തിന്റെ പ്രത്യേക ആദരം ഡോ. നാസില്‍ മഅ്ദിന്‍ ചെയര്‍മാന് നല്‍കി. മഅ്ദിന്‍ അന്താരാഷ്ട്ര പഠന വിഭഗത്തിലെ ഡോ. അബ്ബാസ് പനക്കല്‍, ഉമര്‍ മേല്‍മുറി, അജീബ് കൊമാച്ചി എന്നിവരും മഅ്ദിന്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

ഇന്ന്, ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് എജ്യുക്കേഷന്‍ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസം, ജനാധിപത്യം, മനുഷ്യാവകാശം ചര്‍ച്ചാ സമ്മേനത്തില്‍ മഅ്ദിന്‍ പ്രതിനിധി സംഘം സംബന്ധിക്കും.

 

ഫോട്ടോ അടിക്കുറിപ്പ്:
1. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് വംശഹത്യാ വിപാടനത്തിനായുള്ള യു.എന്‍ സെക്ര’റി ജനറലിന്റെ ഉപദേഷ്ടാവ് അദാമ ഡീംഗ് മഅ്ദിന്‍ അക്കാദമിചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ക്ക് മത നേതാക്കള്‍ക്കും സമാധാന പ്രവര്‍ത്തകര്‍ക്കുമായുള്ള കര്‍മ പദ്ധതി രേഖ കൈമാറുു.

2. ന്യൂയോര്‍ക്കിലെ യു.എന്‍ അലയന്‍സ് ഓഫ് സിവിലൈസേഷന്‍ ആസ്ഥാനത്ത് മഅ്ദിന്‍ അക്കാദമിചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ക്ക് അലയന്‍സ് തലവന്‍ ഡോ. നാസിര്‍ അബ്ദുല്‍ അസീസ് നാസിര്‍ പ്രത്യേക ആദരം നല്‍കിയപ്പോള്‍

LEAVE A REPLY

Please enter your comment!
Please enter your name here