വാരാപ്പുഴ കസ്റ്റഡി മരണക്കേസ് പോലീസ് അന്വേഷിക്കുന്നത് ഉചിതമല്ലെന്ന് ഹൈക്കോടതി

Posted on: April 27, 2018 12:16 pm | Last updated: April 27, 2018 at 11:00 pm

കൊച്ചി: വാരാപ്പുഴ കസ്റ്റഡി മരണക്കേസ് പോലീസ് അന്വേഷിക്കുന്നത് ഉചിതമല്ലെന്ന് ഹൈക്കോടതി. പോലീസിനെതിരായ കേസ് പോലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ലെന്ന് രാജ്യത്തെ മറ്റ് കസ്റ്റഡി മരണക്കേസുകളുടെ അന്വേഷണങ്ങള്‍ ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു. കേസില്‍ നിലപാടറിയിക്കാന്‍ സി ബി ഐയോട് കോടതി ആവശ്യപ്പെട്ടു.

കേസ് സി ബി ഐക്ക് വിടണമെന്ന മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇക്കാര്യങ്ങള്‍ പറഞ്ഞത്.കേസ് സി ബി ഐ അന്വേഷിക്കേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. കേസ് അടുത്ത മാസം നാലിന് വീണ്ടും പരിഗണിക്കും.