ചെങ്ങന്നൂരില്‍ കാനം ആഗ്രഹിക്കുന്നത് എല്‍ ഡി എഫിന്റെ പരാജയം: കെ എം മാണി

Posted on: April 27, 2018 11:13 am | Last updated: April 27, 2018 at 12:35 pm

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് വോട്ട് ചെയ്യുന്നവര്‍ക്ക് ചെങ്ങന്നൂരില്‍ വിജയമെന്ന് കെ എം മാണി. കാനം രാജേന്ദ്രന് എല്‍ ഡി എഫ് ചെങ്ങന്നൂരില്‍ ജയിക്കണമെന്നില്ലെന്നും മാണി പറഞ്ഞു. ഒരു വെടിക്ക് രണ്ട് പക്ഷിയെന്ന നിലപാടാണ് കാനത്തിന്റേത്.

സി പി എം സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തകയെന്നതും സ്വന്തം പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ മറച്ചുവെക്കുകയെന്നതുമാണ് ഇതിലൂടെ കാനം ലക്ഷ്യമിടുന്നത്. ചെങ്ങന്നൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് കേരള കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്ന കാനത്തിന്റെ നിലപാട് ഇതാണ് വ്യ്കതമാക്കുന്നതെന്നും മാണി പറഞ്ഞു.