മോദി-ജിന്‍പിങ് കൂടിക്കാഴ്ച ഇന്ന്

Posted on: April 27, 2018 9:54 am | Last updated: April 27, 2018 at 12:18 pm

വുഹാന്‍: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തും. ദോക്ലാം വിഷയമടക്കമുള്ളവ ഈ അനൗപചാരിക കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും.

ഇരു രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുന്നതിനുള്ള ചര്‍ച്ചക്കാണ് മുന്‍തൂക്കമെന്ന് മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. വുഹാനിലെ തടാക കരയിലാണ് ഇരു നേതാക്കളും പരസ്പരം കാണുക. അനൗപചാരിക ചര്‍ച്ചകളായതിനാല്‍ കരാറുകളൊന്നും ഒപ്പ് വെക്കില്ല.