സമാധാനത്തിന്റെ പുതിയ ചരിത്രം പിറക്കുന്നു;കിം-മൂണ്‍ കൂടിക്കാഴ്ച തുടങ്ങി

Posted on: April 27, 2018 9:14 am | Last updated: April 27, 2018 at 11:19 am

സോള്‍: പുതു ചരിത്രത്തിന് വഴിതുറന്ന് ദക്ഷിണ കൊറിയയിലെത്തിയ ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നുമായി നിര്‍ണായക ചര്‍ച്ച തുടങ്ങി. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സമാധാന ഗ്രാമമായ പന്‍മുന്‍ജോങിലാണ് ഏറെ ചരിത്രപ്രാധാന്യമുള്ള കൂടിക്കാഴ്ച നടക്കുന്നത്. രാവിലെ ഉത്തര കൊറിയന്‍ അതിര്‍ത്തിയില്‍നിന്നും ദക്ഷിണ കൊറിയയിലേക്ക് കാല്‍നടയായാണ് കിം പ്രവേശിച്ചത്. കിമ്മിനെ സ്വീകരിക്കാന്‍ മൂണ്‍ ജെ ഇന്‍ ഇവിടെയെത്തിയിരുന്നു.

ഒരു പതിറ്റാണ്ടിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഇത്തരമൊരു കൂടിക്കാഴ്ച നടക്കുന്നത്. ഉത്തര കൊറിയയുടെ ആണവനിരായുധീകരണമാണ് ചര്‍ച്ചകളിലെ പ്രധാന വിഷയം. 1953 ലെ കൊറിയന്‍ യുദ്ധത്തിന് ശേഷം ദക്ഷിണ കൊറിയ സന്ദര്‍ശിക്കുന്ന ആദ്യ ഉത്തര കൊറിയന്‍ നേതാവാണ് കിം.