Connect with us

Kerala

മുഹിമ്മാത്ത് ഉറൂസിന് പ്രൗഢ തുടക്കം; സനദ്ദാനം ഇന്ന്

Published

|

Last Updated

പുത്തിഗെ മുഹിമ്മാത്തില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുബാറക്കിന്റെ ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ നിര്‍വഹിക്കുന്നു

പുത്തിഗെ: പ്രമുഖ ആത്മീയ പണ്ഡിതനും മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ ശില്‍പ്പിയുമായ സയ്യിദ് ത്വഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ് മുബാറക്കിനും സനദ്ദാന സമ്മേളനത്തിനും മഖാം സിയാറത്തോടെ പ്രൗഢ തുടക്കം. സിയാറത്തിന് സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം നേതൃത്വം നല്‍കി. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ പതാക ഉയര്‍ത്തി. ഉദ്ഘാടന സമ്മേളനം സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി മള്ഹര്‍ തങ്ങളുടെ പ്രാര്‍ഥനയോടെ തുടങ്ങി. മുഹിമ്മാത്ത് ഉപാധ്യക്ഷന്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു.

മഖാം പരിസരത്ത് നടന്ന ഖത്മുല്‍ ഖുര്‍ആനിന്റെ ഉദ്ഘാടനം എസ് വൈ എസ് ജില്ലാ അധ്യക്ഷന്‍ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ നിര്‍വഹിച്ചു. ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാരുടെ അധ്യക്ഷതയി ല്‍ നടന്ന മുല്‍ത്തഖന്നൂര്‍ പണ്ഡിത സംഗമം എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. റഹ്മത്തുല്ല സഖാഫി എളമരം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ വിഷയാവതരണം നടത്തി. രാത്രി നടന്ന ഇലല്‍ ഹബീബ് സെഷനില്‍ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫാറുഖ് നഈമി വിയാവതരണം നടത്തി.

ഇന്ന് രാത്രി ഏഴിന് സനദ്ദാന സംഗമം നടക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ്ദാന പ്രഭാഷണം നടത്തും. നാളെ വൈകിട്ട് നടക്കുന്ന മഹഌറത്തുല്‍ ബദ്‌രിയ്യ ആത്മീയ മജ്‌ലിസോടെ ഉറൂസ് സമാപിക്കും.

 

Latest