Connect with us

National

നേതാക്കള്‍ക്ക് അഹന്തയും സ്ഥാനമോഹങ്ങളുമെന്ന് സി പി ഐ സംഘടനാ റിപ്പോര്‍ട്ട്

Published

|

Last Updated

കൊല്ലം: പാര്‍ട്ടിയുടെ കേഡര്‍ സംവിധാനത്തില്‍ വന്‍വീഴ്ചയെന്ന് സി പി ഐ സംഘടനാ റിപ്പോര്‍ട്ട് . വിഭാഗീയത പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലും ബാധിച്ചിരിക്കുന്നുവെന്നും ചില നേതാക്കള്‍ ദ്വീപുകള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശമുണ്ട്. സി പി ഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് വിമര്‍ശമുയര്‍ന്നത്.

പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തനം നിര്‍ജീവമാണ്. പാര്‍ട്ടി അംഗങ്ങള്‍ സാമൂഹിക ഉത്തരവാദിത്വം മറക്കുന്നുവെന്നും സ്ത്രീധനം പോലും വാങ്ങുന്നുവെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. വിഭാഗീയത ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിലൂടെ പരിഹരിച്ചില്ലെങ്കില്‍ പാര്‍ട്ടി ഇല്ലാതാകും. നേതാക്കള്‍ക്ക് അഹന്തയും സ്ഥാനമോഹങ്ങളുമാണ്. ഇവരെ ചോദ്യം ചെയ്യാന്‍ അണികള്‍ ഭയപ്പെടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

---- facebook comment plugin here -----

Latest