Connect with us

National

യു പിയില്‍ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് 13 വിദ്യാര്‍ഥികള്‍ മരിച്ചു

Published

|

Last Updated

കുശിനഗര്‍: ഉത്തര്‍പ്രദേശില്‍ ആളില്ലാത്ത ലെവല്‍ക്രോസില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 13 വിദ്യാര്‍ഥികള്‍ മരിച്ചു. ഗോരഖ്പൂരില്‍നിന്നും അമ്പത് കിലോമീറ്റര്‍ അകലെ കുശിനഗറില്‍ ഇന്ന് രാവിലെയാണ് അപകടം.

സംഭവത്തില്‍ എട്ട് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഡിവൈന്‍ പബ്ലിക്ക് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 30ഓളം വിദ്യാര്‍ഥികളുണ്ടായിരുന്നു. മരിച്ച കുട്ടികളുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കും. അപകടത്തെക്കുറിച്ച് ഗോരഖ്പൂര്‍ ജില്ലാ പോലീസ് കമ്മീഷണര്‍ അന്വേഷിക്കും.