കാശ്മീരില്‍ മുന്‍ പി ഡി പി നേതാവ് വെടിയേറ്റ് മരിച്ചു

Posted on: April 25, 2018 7:55 pm | Last updated: April 25, 2018 at 7:55 pm
വെടിയേറ്റ ഗുലാം നബിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു

ശ്രീനഗര്‍: കാശ്മീരില്‍ മുന്‍ പി ഡി പി നേതാവ് വെടിയേറ്റ് മരിച്ചു. ഗുലാം നബി പട്ടേലാണ് ജമ്മുവിലെ പുല്‍വാമയിലെ രാജ്പുര ചൗക്കില്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
ഗുലാം നബി സഞ്ചരിച്ചിരുന്ന സ്‌കോര്‍പിയോക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ഗുലാം നബി സഞ്ചരിച്ചിരുന്ന സ്‌കോര്‍പിയോ

ഗുരുതരമായി പരിക്കേറ്റ ഗുലാം നബിയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഭീകരര്‍ക്ക് വേണ്ടി തിരച്ചില്‍ തുടങ്ങി. വാഹനത്തില്‍ പട്ടേലിനൊപ്പമുണ്ടായിരുന്ന രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പി ഡി പി വിട്ട ഗുലാം നബി കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഡാങ്കെര്‍പോര ഷാദിമാര്‍ഗിലായിരുന്നു ഗുലാം നബി താമസിച്ചിരുന്നത്.