ഗൗതം ഗംഭീര്‍ ഡല്‍ഹി ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചു

Posted on: April 25, 2018 7:44 pm | Last updated: April 26, 2018 at 12:37 am

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം ഡല്‍ഹി ഡയര്‍ഡെവിള്‍സിന്റെ നായകസ്ഥാനം ഗൗതം ഗംഭീര്‍ രാജിവെച്ചു. തുടര്‍ച്ചയായി ടീം പരാജയപ്പെട്ടതാണ് ഗംഭീറിനെ നായകസ്ഥാനമൊഴിയാന്‍ പ്രേരിപ്പിച്ചത്. ഗംഭീറിന് പകരക്കാരനായി ശ്രേയസ് അയ്യരെ പുതിയ ക്യാപ്ടനായി ടീം മാനേജ്‌മെന്റ് തിരഞ്ഞെടുത്തു.

തുടര്‍ച്ചയായി തോല്‍വി രുചിച്ച ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് 2017ലാണ് ഗംഭീര്‍ എത്തുന്നത്. കഴിഞ്ഞ സീസണില്‍ 14ല്‍ ഏഴ് ജയം മാത്രം സ്വന്തമാക്കിയ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് പ്ലേഓഫ് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഈ സീസണിലും പോയിന്റ് നിലയില്‍ അവസാന സ്ഥാനത്താണ് ടീം.

രാജി തീര്‍ത്തും വ്യക്തിപരമായി തീരുമാനമാണെന്നും രാജിക്ക് ഏറ്റവും ഉചിതമായ സമയം ഇതാണെന്നും ഗംഭീര്‍ പറഞ്ഞു.